കുട്ടികൾക്ക് മൂല്യബോധം പകർന്നു നൽകാൻ ശ്രമിക്കണം – ബാബു മഹേശ്വരി പ്രസാദ്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: കൂട്ടുകുടുംബ വ്യവസ്ഥയുടെ അഭാവം നല്ല വായനയുടെ കുറവ് എന്നിവയൊക്കെ കുട്ടികളിലെ
മൂല്യശോഷണത്തിനിടയാക്കിയ ഘടകങ്ങളാണെന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.എൻ. ബാബു മഹേശ്വരി പ്രസാദ് പറഞ്ഞു. പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ കൂട്ടി യാത്ര ചെയ്യുമ്പോൾ പുസ്തകശാല സന്ദർശിക്കാൻ ശ്രമിക്കണം. പുസ്തകം വാങ്ങിച്ചു കൊടുക്കണം. വായിക്കാൻ പ്രേരിപ്പിക്കണം. നല്ല വായനക്കാരൻ നല്ല വ്യക്തിയായി വളരും. ജല സംരക്ഷണവും ഊർജ്ജ സംരക്ഷണവും പ്രകൃതി സംരക്ഷണവും പാഠമാക്കണം. നല്ല ഭക്ഷണ ശീലവുമുണ്ടാക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ എൻഡോവ്മെൻ്റുകളും അദ്ദേഹം വിതരണം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ പി. മിഹ്റാബി ശ്രേഷ്ഠ വിദ്യാർത്ഥി പുരസ്കാര വിതരണം നടത്തി. പാപ്പിനിശ്ശേരി എ. ഇ. ഒ. കെ. ജയദേവൻ, വാർഡ് മെമ്പർമാരായ എ.ശരത്ത്, കെ.വി. സൽമത്ത്, മാതൃസമിതി പ്രസിഡണ്ട് എ. സുഷമ , മാനേജർ പി.സി.ദിനേശൻ, മുൻ പ്രധാനാധ്യാപകൻ പി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. എൻ.പി. പ്രജേഷ് സ്വാഗതവും എ. ഹാഷിഫ നന്ദിയും പറഞ്ഞു. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!