ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നിടിയേങ്ങ ചെമ്പൻതൊട്ടി റോഡിലെ മത്തായിക്കുന്നിൽ സ്കൂട്ടർ കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിനടിയിൽപ്പെട്ട് യുവതിക്ക് ഗുരുതര പരിക്ക്. നിടിയേങ്ങ കവലയ്ക്ക് സമീപം താമസിക്കുന്ന ചെറിയാണ്ടീരകത്ത് റിസ്വാന (26) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
റോഡു പണി നടന്നുകൊണ്ടിരിക്കുന്ന ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഇതിനടുത്തുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന റിസ്വാന മിക്സിങ് യന്ത്രത്തിനടിയിൽപ്പെടുകയായിരുന്നു. ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

