‘ഇ. അഹമദ്: കാലം, ചിന്ത.’പ്രബന്ധരചനാമത്സര വിജയികൾ

Kannadiparamba online news

ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂരിൽ നടക്കുന്ന ഒന്നമത് ഇ അഹമദ് മെമ്മോറിയൽ ഇൻ്റർനാഷണൽ കോൺഫറൻസിനോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായ് നടത്തിയ പ്രബന്ധരചനാ മതത്സരത്തിലെ (‘വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ ജനാധിപത്യം’) വിജയികളെ പ്രഖ്യാപിച്ചു. ഡോ. മുഹമ്മദ് സിറാജ് (കോളേജ് പ്രൊഫസർ), നവാസ് മന്നൻ (കോളേജ് പ്രൊഫസർ), ഹഷിം കാട്ടാമ്പള്ളി (അധ്യാപകൻ) എന്നിവരാണ് വിലയിരുത്തലുകൾക്കൊടുവിൽ വിജയികളെ കണ്ടെത്തിയത്. ഒന്നാം സമ്മാനം, മുഹമ്മദ് അൽത്താഫ് സി.വി. (മലപ്പുറം). രണ്ടാം സ്ഥാനം – അദ്വൈദ് എം. പ്രശാന്ത് (തിരുവനന്തപുരം), മൂന്നാം സ്ഥാനം – അജ്ഞലി രാജ് (ആലപ്പുഴ). വിജയികൾക്കുള്ള കാഷ് ആവാർഡും ഫലകവും പ്രശസ്തിപത്രവും ഫെബ്രു 8 ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ കോൺഫറൻസ് വേദിയിൽ വെച്ച് സമ്മാനിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!