കണ്ണാടിപ്പറമ്പ് വയത്തൂര്‍ കാലിയാര്‍ ഊട്ടുല്‍സവം.

Kannadiparamba online news
കണ്ണാടിപ്പറമ്പ് വയത്തൂര്‍ കാലിയാര്‍ ഊട്ടുല്‍സവത്തിന്റെ ബാഗമായി നടന്ന നെയ്യമൃത് സംഘം എഴുന്നള്ളത്ത്.

കണ്ണാടിപ്പറമ്പ്: ഓംകാര മന്ത്രധ്വനിയില്‍ കണ്ണാടിപ്പറമ്പ് വയത്തൂര്‍ കാലിയാരപ്പന് നെയ്യാട്ടം നടന്നു. ഊട്ടുല്‍സവത്തിന്റെ ഭാഗമായി ചാലോട്, നാറാത്ത്, കൊളച്ചേരി എന്നീ നെയ്യമൃത് മഠങ്ങളില്‍ നിന്നുമാമ് നെയ്യമൃത് എഴുന്നള്ളത്ത് നടത്തിയത്. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ആറിന് രാവിലെ പത്തിന് കാഞ്ഞിരോട് പുറവൂര്‍ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്ര മാതൃസമിതിയുടെ ഭജനാമൃതം. തുടര്‍ന്ന് വടക്കേകാവില്‍ കലശം. 12-ന് പ്രസാദ ഊട്ട്. വൈകീട്ട് നാലിന് തായമ്പക. അഞ്ചിന് തിടമ്പു നൃത്തം. ആറിന് കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാര്‍കൂട്ട്. രാത്രി ഒന്‍പതിന് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. 9.30-ന് തിരുനൃത്തം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!