തദ്ദേശ സ്വയംഭരണ വകുപ്പിൻൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ണൂർ ബെല്ലാർഡ് റോഡിലെ ഷാലിമാർ ട്രേഡ് ലിംഗ്സിൽ നിന്നും നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.ഒരു ക്വിൻ്റലോളം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റുകൾ,ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഗ്ലാസുകൾ എന്നിവയാണ് സ്ക്വാഡ് പിടിച്ചെടുത്തത് .ഇതേ സ്ഥാപനത്തിൽ നിന്ന് രണ്ടാം തവണയാണ് നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുന്നത്. 25000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി
പരിശോധനയിൽ സ്ക്വാഡ് ലീഡർ ലജി എം എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ , ശരീകുൽ അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സഫീർ അലി ഇ.എസ് എന്നിവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

