ദേശ സേവ യു പി സ്കൂളിൽ ഏകദിന പഠന ക്യാമ്പ് നടത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ദേശ സേവാ യുപി സ്കൂളിൽ ഏകദിന പഠന ക്യാമ്പ് കൃഷ്ണൻ കുറിയ (റിട്ട എ ഇ ഒ കണ്ണൂർ സൗത്ത്) ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച് എം എം വി ഗീത ടീച്ചർ സ്വാഗതം അർപ്പിച്ച് സംസാരിച്ചു. ലിജി എ ( MPTA പ്രസിഡൻറ്) , രംന രാഘവൻ ( BRC പാപ്പിനിശ്ശേരി ) , ഇ ജെ സുനിത ടീച്ചർ, എ ബിന്ദു ടീച്ചർ , ഹംസ കെ എന്നിവർ ആശംസയും , വികെ സുനിത ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾക്കായുള്ള വിവിധ മേഖലകളിൽ റീജ എം പി, ജിൻഷ ഗംഗ , കെ രഞ്ജിത്ത് മാസ്റ്റർ , ഉനൈസ് എം , ഷമ്യ കെ സി , ജിതിൻ ലാൽ പി , സി വിനോദ് എന്നിവർ ക്ലാസ് നടത്തി . ക്യാമ്പിന്റെ അവസാനഘട്ടത്തിൽ പ്രമുഖ നാടൻപാട്ട് കലാകാരനായ റംഷി പട്ടുവത്തിന്റെ പാട്ടുകളും ക്യാമ്പിന് ഹരം പകർന്നു . രാത്രി ക്യാമ്പ് ഫയറോടുകൂടി ഏകദിന പഠന ക്യാമ്പ് അവസാനിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!