കണ്ണൂർ.ട്രെയിൻ യാത്രക്കിടെയിലെ തിരക്കിലും തിരക്കിലും പ്പെട്ട്10 പവൻ്റെ ആഭരണങ്ങളും വില പിടിപ്പുള്ള സാധനങ്ങളുമടങ്ങിയ യുവതിയുടെ ബേഗ് നഷ്ടപ്പെട്ടു. കണ്ണൂർറെയിൽവേ പോലീസ് ബോഗികളിൽ പരിശോധന നടത്തി ബേഗ് കണ്ടെത്തി ഉടമസ്ഥയ്ക്ക് കൈമാറി.
ബുധനാഴ്ച ഉച്ചക്ക് 2.45 മണിയോടെ
തിരുവനന്തപുരം സെൻട്രൽ -മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസിലെ യാത്രക്കാരിയായിരുന്ന കേരള സാഹിത്യ അക്കാദമി തൃശൂരിലെ എൽഡി ക്ലാർക്കായി ജോലി ചെയ്യുന്ന കണ്ണൂർ ഉരുവച്ചാലിലെ മൃദുലയുടെ 10 പവൻ്റെ ആഭരണങ്ങൾ ഉൾപ്പെടെയുള്ള ബാഗാണ് കളഞ്ഞു പോയത്
. കണ്ണൂരിൽ നിന്നും പുറപ്പെട്ട ട്രെയിനിന്റെ പുറകുവശം ജനറൽ കോച്ചിൽ തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ വന്ന് ഇറങ്ങിയ യുവതി ഒരു ബാഗ് മറന്നു വെച്ച് പോയി എന്നും അതിൽ വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്നും റെയിൽപോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ.പി വിജേഷിൻ്റെ നിർദ്ദേശപ്രകാരം ജി.ഡി. ചാർജ് പ്രസ്തുത ട്രെയിനിൽ ഡ്യൂട്ടിയിലു ണ്ടായിരുന്ന കണ്ണൂർ റെയിൽവേ പോലീസ് ഓഫീസറായ സുരേഷ് കക്കറയെ വിവരം അറിയിക്കുകയും പരാതിക്കാരി ഏതു ജനറൽ കോച്ചിലാണ് യാത്ര ചെയ്തത് എന്ന് കൃത്യമായി ഓർമ്മയില്ലാത്തതിനാൽ ട്രെയിൻ പയ്യന്നൂർ എത്തുന്നതിനു മുമ്പേ വിവിധ കോച്ചുകൾ പരിശോധിച്ചു ബാഗ് കണ്ടെത്തുകയും ചെയ്തു. ബാഗ് നഷ്ടപ്പെട്ട വിവരത്തെ തുടർന്ന് തക്ക സമയത്ത് തന്നെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിച്ചത് മൂലമാണ് സ്വർണ്ണാഭരണങ്ങൾ തിരിച്ചുകിട്ടിയത്. തുടർന്ന് വൈകിട്ടോടെ കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ എത്തിയ പരാതിക്കാരിക്ക് എസ്.എച്ച്.ഒ. പി. വിജേഷിൻ്റെ സാന്നിധ്യത്തിൽ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമസ്ഥക്ക് കൈമാറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

