തളിപ്പറമ്പ്. വാറ്റുചാരായ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 115 ലിറ്റർ വാഷ് പിടികൂടി.
എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടവും സംഘവും ചെറിയൂരിൽ വെച്ചാണ് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 115ലിറ്റർ വാഷ് കണ്ടെത്തത്തിയത്.റെയ്ഡിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ രാജീവൻ പച്ചക്കൂട്ടത്തിൽ,മനോഹരൻ. പി. പി,സിവിൽ എക്സൈസ് ഓഫീസർ വിജിത്ത് ടി. വി,ശ്യാം രാജ്. എം. വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ. എം .എന്നിവരും ഉണ്ടായിരുന്നു.പ്രതികളെ കുറിച്ച് വിവരം ലഭിച്ചി ട്ടുണ്ടെന്നും പ്രദേശങ്ങളിൽ റെയ്‌ഡ് ശക്തമാകുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ എബിതോമസ് അറിയിച്ചു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

