സർ സയ്യിദ് കോളേജ് മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന പൂർവ്വ അദ്ധ്യാപക – വിദ്യാർത്ഥി സംഗമം മലയാള വിഭാഗം മുൻ വകുപ്പദ്ധ്യക്ഷൻ പ്രൊഫ. പി സുരേശൻ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മുൻ വകുപ്പ് തലവൻ പ്രൊഫ. പി വി പുരുഷോത്തമൻ അദ്ധ്യക്ഷനായി. ബോട്ടണി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അബ്ദുസ്സലാം എ കെ ആശംസാ ഭാഷണം നടത്തി. ഡോ. ഹസീന കെ പി എ , ഡോ. നജ്മു കെ, ഡോ. ദിവ്യ സി കെ എന്നിവർ സംസാരിച്ചു. അറുപത് പൂർവ്വ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. പൂർവ്വ വിദ്യാത്ഥികൾ ഓർമ്മകൾ പങ്കുവെക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സംഗമത്തിൽ വെച്ച് മലയാളം അലൂമ്നി അസോസിയേഷൻ രൂപീകരിച്ചു. ഡിപാർട്മെൻ്റ് ലൈബ്രറി വിപുലീകരണത്തിനായുള്ള പുസ്തകനിധി പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

