മോർച്ചറിയിൽ നിന്ന് പവിത്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കണ്ണൂർ AKG സഹകരണ ആശുപത്രി

Kannadiparamba online news

കണ്ണൂർ: മോർച്ചറിയിലേക്ക് മാറ്റുന്നതിടെ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന്  ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി ആശുപത്രി വിട്ടു.
പാച്ചപ്പൊയ്ക സ്വദേശി പവിത്രനെയാണ് കണ്ണൂർ എ കെ ജി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്.

മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു മരിച്ചെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ മോർച്ചറിയിലേക്ക് മാറ്റാൻ ശ്രമിച്ചത്. പവിത്രൻ മരിച്ചെന്ന് പത്രവാർത്ത നൽകുകയും സംസ്കാരചടങ്ങുകൾ നിശ്ചയിക്കുകയും ചെയ്തിരുന്നു. ജനുവരി 13 ന് രാത്രി പതിനൊന്നരയോടെയാണ് ബന്ധുക്കൾ പവിത്രനുമായി എ കെ ജി ആശുപത്രിയിൽ എത്തിയത്. മോർച്ചറിയുടെ വാതിൽ തുറക്കാൻ തുടങ്ങുകയായിരുന്ന അറ്റന്ഡർ ജയൻ പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. പിന്നീട് എ കെ ജി ആശുപത്രി ഐ സി യു വിൽ ചികിത്സയിലായിരുന്നുപവിത്രൻ. ആരോഗ്യ സ്ഥിതി ഭേദപ്പെട്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തതെന്ന് ചികിൽസിച്ച ഡോക്ടർ പൂർണിമ റാവു പറഞ്ഞു.

മംഗലാപുരത്തെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്ന പവിത്രൻ 5 ദിവസത്തിൽ കൂടുതൽ ജീവിക്കില്ലെന്ന് മംഗലാപുരത്തെ ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഒക്സിജൻ സൗകര്യം മാത്രമുള്ള ആംബുലൻസിൽ കുടുംബം കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. വഴിയിൽ വെച്ചാണ് മരിച്ചെന്ന് കരുതി എ കെ ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാൻ തീരുമാനിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!