ദാറുൽ ഹസനത്ത് സ്കൂൾ വാർഷികം ആചരിച്ചു.

Kannadiparamba online news


കണ്ണാടിപറമ്പ : ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ വാർഷിക പരിപാടിയായ “സ്പന്ദൻ ’25” സ്കൂൾ വെച്ച് നടത്തി..വിദ്യാർഥികൾ ധാർമിക മൂല്യങ്ങൾ ഉയർത്തിപിടിക്കണമെന്നും അതിനു അധ്യാപകർ നേതൃത്വം നൽകണമെന്നും പരിപാടിയിൽ സംബന്ധിച്ച അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് കാർത്തിക് അവകാശപ്പെട്ടു..
സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജിയുടെ അദ്യക്ഷതയിൽ കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ബി കാർത്തിക് പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.. സ്കൂൾ കമ്മിറ്റി മെമ്പർമാരായ ശരീഫ് മാസ്റ്റർ, എം വി ഹുസൈൻ, ഖാലിദ് ഹാജി, മായിൻ മാസ്റ്റർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. താജുദ്ധീൻ വാഫി, മുഹമ്മദലി ആറാം പീടിക, മാനേജർ മുഹമ്മദ്‌ കുഞ്ഞി പി ടി എ പ്രസിഡണ്ട്‌ അഷ്‌റഫ്‌ തുടങ്ങിയവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ സ്കൂൾ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.തുടർന്ന് സബ് ജില്ലാ, ജില്ലാ കലോത്സവ വിജയികൾക്കുള്ള ട്രോഫി കൾ വിതരണം ചെയ്തു. സ്കൂൾ കൺവീനർ ലത്തീഫ് മാസ്റ്റർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ മേഘ പി രാമചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ നടന്നു…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!