കണ്ണൂർ: മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തുകളിലുള്ള യു.എ.ഇയിലെ പ്രവാസി കൂട്ടായ്മയായ ‘മയ്യിൽ എൻ.ആർ.ഐ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരം നാളെ നടക്കും. വൈകുന്നേരം 7 മണി മുതൽ ഷാർജ സ്കൈലൈൻ യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന മത്സരത്തിൽ ഡി.എം.സി കമ്പിൽ, പവർ ക്രിക്കറ്റ് ക്ലബ് മയ്യിൽ, ഡിങ്കൻ യു.എ.ഇ, സ്പാർസ് അരിമ്പ്ര, ടീം കുറ്റ്യാട്ടൂർ, ബ്ലാസ്റ്റേഴ്‌സ് കൊളച്ചേരി എന്നീ ആറ് ടീമുകൾ പങ്കെടുക്കും. മയ്യിൽ എൻ.ആർ.ഐ ഫോറത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇരുപതാം വാർഷികത്തിന്റെ ലോഗോ പ്രകാശനവും രണ്ട് മാസമായി MNRI യുടെ നേതൃത്വത്തിൽ നടക്കുന്ന ഫിറ്റ്നസ് ചാലഞ്ചിന്റെ ഫിനാലെയും ഉണ്ടാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

