വളപട്ടണം പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു.

Kannadiparamba online news

വളപട്ടണം: ദേശീയപാതയിൽ വളപട്ടണം പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പിന്നാലെ വന്ന ലോറിക്കടിയിൽപ്പെട്ട്സ്കൂട്ടർ യാത്രികൻ മരിച്ചു. സ്കൂട്ടർ യാത്രികൻ തളിപ്പറമ്പ് ഏഴാംമൈൽകക്കൻ ച്ചാലിലെ ബാലകൃഷ്ണൻ അയ്യപ്പൻ്റെ മകൻ രാജേഷ് അയ്യപ്പൻ (48) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് പാലത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയവളപട്ടണം എസ്.ഐ. ടി.എം.വിപിനും സംഘവും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.വാഹന തടസ്സം നീക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!