ലഹരി മരുന്ന് വേട്ട ; യുവാവ് അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: ഒരുലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാനന്തവാടി തൊണ്ടർനാട് നിരവിൽ പുഴ കുഞ്ഞോം ഗവ.സ്കൂളിന് സമീപത്തെ
എ.കെ. ഇജാസ് അഹമ്മദിനെ (21)യാണ്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്
സർക്കിൾ ഇൻസ്പെക്ടർ സി. ഷാബുവും സംഘവും പിടികൂടിയത്. തലശ്ശേരി കുയ്യാലി റെയിൽവെ ഗേറ്റിനു സമീപം വെച്ചാണ് 21.442 ഗ്രാം എംഡി എം എ യുമായി പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് ) മാരായ അനിൽകുമാർ പി കെ, അബ്ദുൾ നാസർ ആർ പി, ഷിബു. കെ സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ (ഗ്രേഡ് ) അജിത്. സി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കാട്ടേരി, ശരത് പി ടി വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്‌ന ആർ കെ , എന്നിവരും ഉണ്ടായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!