പോക്സോ കേസിൽ നിരവധി ക്രിമിനൽ കേസിലെ പ്രതി അറസ്റ്റിൽ

Kannadiparamba online news

തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചനിരവധി ക്രിമിനൽ കേസിലെ പ്രതി അറസ്റ്റിൽ. എടക്കാട് മുഴപ്പിലങ്ങാട് പ്രേമൻ പീടികക്ക് സമീപത്തെ പി.പി. നവാസിനെ (33)യാണ് എസ്.ഐ.കെ.വി.സതീശൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.സ്റ്റേഷൻ പരിധിയിൽ താമസിക്കുകയായിരുന്ന ഏഴു വയസുകാരിയെയാണ് പ്രതിപീഡിപ്പിച്ചത്.ഇക്കഴിഞ്ഞ ഓണക്കാലത്താണ് കുട്ടി താമസിക്കുന്ന വീട്ടിലെത്തിയ പ്രതി പീഡിപ്പിച്ചത്. നാട്ടിലേക്ക് തിരിച്ചു പോയ കുട്ടി ബന്ധുക്കളോട് പീഡനവിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!