കല്യാശ്ശേരി മണ്ഡലത്തിൽ ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് ആറ് കോടി

Kannadiparamba online news

കല്യാശ്ശേരി മണ്ഡലത്തിലെ 30 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ആറ് കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എം വിജിൻ എം എൽ എ അറിയിച്ചു

കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുര -വിളയാങ്കോട് റോഡ് 20 ലക്ഷം, പാണപ്പുഴ വെള്ളരിയാനം- കോയിപ്ര റോഡ് 25 ലക്ഷം, കടന്നപ്പള്ളി ബസ് സ്റ്റോപ്പ്- വിളയാങ്കോട് -ഹൈവേ റോഡ് 15 ലക്ഷം രൂപയും കുഞ്ഞിമംഗലം പഞ്ചായത്തിലെ താമരംകുളങ്ങര-പടിഞ്ഞാറേ വയൽ- മൂശാരിക്കൊവ്വൽ ഹരിജൻ കോളനി ഏഴിമല റെയിൽവേ സ്റ്റേഷൻ തീരദേശ റോഡ് 30 ലക്ഷം, തലായി കൃഷ്ണപിള്ള സ്മാരക വായനശാല- പഞ്ചായത്ത് സ്റ്റേഡിയം റോഡ് 20 ലക്ഷം, പയ്യന്നൂർ കോളേജ് പവലിയൻ -സംസ്‌കൃത സർവ്വകലാശാല-

 കൃഷ്ണപിള്ള മന്ദിരം റോഡ് 20 ലക്ഷം എന്നിങ്ങനെ ഭരണാനുമതിയായി.

ചെറുതാഴം പഞ്ചായത്തിലെ നരീക്കാംവള്ളി മൃഗാശുപത്രി-അറത്തിപ്പറമ്പ് – അറത്തിലമ്പലം റോഡ് 25 ലക്ഷം, ഇൻഡോർ സ്റ്റേഡിയം വീരാണ്ടികുളം നബാർഡ് റോഡ് 20 ലക്ഷം, 

ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം -ചെവിടിച്ചാൽ- അടുത്തില റോഡ് 20 ലക്ഷം, നരിക്കോട് -പഞ്ചാരകുളം -ചുടലമുക്ക് റോഡ് 18 ലക്ഷം, കൊട്ടില കെണിയൻ പീടിക – ഇടുപ്പച്ചാൽ റോഡ് 20 ലക്ഷം, ചെറുകുന്ന് പഞ്ചായത്തിലെ തറ -പാടിയിൽ റോഡ് 20 ലക്ഷം, പുന്നച്ചേരി – മുട്ടിൽ ഡാം റോഡ് 25 ലക്ഷം, പള്ളിച്ചാൽ – സായി മന്ദിരം റോഡ് 15 ലക്ഷം, കണ്ണപുരം പഞ്ചായത്തിലെ

മൊട്ടമ്മൽ- ചെമ്മരവായൽ -കൂളിച്ചാൽ റോഡ് 20 ലക്ഷം, ബോയ്സ് സ്‌കൂൾ കർഷക-വായനശാല റോഡ് 19 ലക്ഷം, 

ചുണ്ട ശിശുമന്ദിരം പുഞ്ചവയൽ റോഡ് 18 ലക്ഷം എന്നിങ്ങനെ ഭരണാനുമതിയായി.

മാട്ടൂൽ പഞ്ചായത്തിലെ ജസിന്ത കളരി അമ്പലം-സിദ്ദിഖാബാദ് റോഡ് 25 ലക്ഷം, സെൻട്രൽ ജുമാമസ്ജിദ് -വളപട്ടണം ചാൽ കടപ്പുറം റോഡ് 17 ലക്ഷം, പട്ടുവം പഞ്ചായത്തിലെ പലേരിപ്പറമ്പ് കയ്യം അമ്പലം റോഡ് 20 ലക്ഷം, കാവുങ്കൽ- കുന്നരൂ- ഇടമുട്ട് റോഡ് 20 ലക്ഷം, വെൽഫെയർ സ്‌കൂൾ – ഇടുപ്പ – മുളളൂൾ റോഡ് 15 ലക്ഷം, മാടായി പഞ്ചായത്തിലെ വയലപ്ര റഗുലേറ്റർ കം ബ്രിഡ്ജ് -ആരുംഭാഗം മൊട്ട റോഡ് 20 ലക്ഷം, അടുത്തില അംഗൻവാടി -ആരുംഭാഗം മൊട്ട റോഡ് 15 ലക്ഷം, പൊടിക്കളം എരിപുരം ടി ബി കീഴച്ചാൽ റോഡ് 15 ലക്ഷം, കല്ല്യാശേരി പഞ്ചായത്തിലെ ഭഗത് സിംഗ് റോഡ് 20 ലക്ഷം, പഴയ റജിസ്ട്രാഫീസ് – പി എച്ച് സി റോഡ് 20 ലക്ഷം, ആംസ്റ്റക്ക് കോളേജ് റോഡ് 20 ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചതെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!