നിടുവാട്ട് മദ്‌റസയിൽ പൂർവ്വ വിദ്യാർഥികളുടെ വനിതാ സംഗമം നടത്തി

Kannadiparamba online news

നിടുവാട്ട്: നിടുവാട്ട് സ്വിബ്ഗത്തുൽ ഇസ്‌ലാം മദ്‌റസ പൂർവ്വവിദ്യാർത്ഥി സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഹല്ല് വനിതാ വിങ് (അൽ വഹ്ദ) സംഘടിപ്പിച്ച വനിതാസംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് മദ്‌റസ ഹാളിൽ വെച്ച് രണ്ട് സെഷനുകളിലായി നടന്ന പരിപാടി വനിതാ വിങ് പ്രസിഡന്റ് സുമയ്യ കെ.വിയുടെ അധ്യക്ഷതയിൽ ഉമ്മുൽ ഖൈർ ആദൃശ്ശേരി (മലപ്പുറം) ഉദ്ഘാടനം ചെയ്തു. രണ്ടാം സെഷനിൽ പുതിയ കാലത്ത് കുടുംബ പശ്ചാത്തലത്തിൽ സ്ത്രീകൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും മതനിരാസ ചിന്തകളിലേക്ക് പുതിയ തലമുറയിലെ വിദ്യാർഥിനികൾ അകപ്പെട്ട് പോകുന്നതിനെക്കുറിച്ചും ഫാത്തിമ വഫിയ്യ എട്ടിക്കുളം വിഷയാവതരണം നടത്തി. പ്രസ്‌തുത പരിപാടിയിൽ വനിതാ വിങ് സെക്രട്ടറി ഹസീന എം.ടി സ്വാഗതവും, ട്രഷറർ സമീറ പി നന്ദിയും പറഞ്ഞു. മഹല്ലിലെ കുടുംബിനികളും പൂർവ്വവിദ്യാർത്ഥിനികളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!