കണ്ണൂര്‍: നാറാത്ത് ചിദഗ്നി സനാതന ധര്‍മ്മ പാഠശാലയുടെ ആഭിമുഖ്യത്തില്‍ 200 വീടുകളില്‍ സൗജന്യമായി ഭഗവത്ഗീത വിതരണവും ചിദഗ്നി പുരസ്കാര സമര്‍പ്പണവും ആദരായണവും അനുമോദനവും 19ന് വൈകുന്നേരം 4 മണിക്ക് നാറാത്ത് ഭാരതി ഹാളില്‍ നടക്കും.. ചിദഗ്നി ചെയര്മാന് കെ.എന്‍. രാധാകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ അസി.ഡയറക്ടര്‍ ആന്റ് ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരി ഉദ്ഘാടനം നിര്വ്വഹിക്കുംഅഴീക്കോട് ശാന്തി മഠം മഠാധിപതി സ്വാമി ആത്മ ചൈതന്യ പുരസ്കാര വിതരണം നടത്തും. കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ഡയറക്ടര്‍ കെ.സി. സോമന് നമ്പ്യാര്‍ വിശിഷ്ടാതിഥിയാവും. സേവഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവന്, പാപ്പിനിശ്ശേരി സബ്ബ് ജില്ലാ എഇഒ കെ. ജയദേവന്, ആര്‍ഷ സംസ്കാര ഭാരതി ജില്ലാ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന് വാര്യര്‍ പട്ടാനൂര്, ജില്ലാ സെക്രട്ടറി ദൈവജ്ഞതിലകം മുരളീധര വാര്യര്‍ കല്ല്യാശ്ശേരി എന്നിവര്‍ സംബന്ധിക്കും. എടയാര്‍ കെ.ഇ. ശങ്കരന് നമ്പൂതിരി( സംഗീത രത്ന പുരസ്ക്കാരം), പ്രമോദ് കുമാര്‍ അതിരകം(സാഹിത്യ രത്ന പുരസ്ക്കാരം), ഗണേഷ്മോഹന്‍( മാധ്യമ രത്ന പുരസ്ക്കാരം) എന്നിവര്‍ക്കാണ് പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്. കെ. പുഷ്പജന്‍ എമ്പ്രോന്‍ (തന്ത്രി), പ്രീജിത്ത് പാലങ്ങാട്ട്(മാധ്യമ രംഗം), വിസ്മയ രാജേന്ദ്രന് (സിഎ ഉന്നത വിജയം), വി. രുദ്രാക്ഷ്( ഗീതാ പ്രഭാഷണം) സാത്വിക് സങ്കേഷ് (ഇന്ത്യ ബുക്സ് ഓഫ് വേൾഡ് റിക്കാർഡ്) എന്നിവരെ ചടങ്ങില്‍ അനുമോദിക്കും. കുറ്റ്യാട്ടൂര്‍ ശ്രീ ശങ്കര വിദ്യാലയം വിദ്യാര്‍ത്ഥികളുടെ ഭഗവത് ഗീത ആലാപനവും നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

