കണ്ണൂർ: പ്രസ് ക്ലബ് റോഡിൽ നിന്നും മുനീശ്വരൻ കോവിലിലേക്ക് പോകുന്ന റെയിൽവേ മേൽപ്പാലം ഉടൻ പണിപൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ കോർപ്പറേഷൻ 48 ആം വാർഡ് കൗൺസിലറും സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ സുരേഷ് ബാബു എളയാവൂർ 21-01-2025 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ പ്രസ്സ് ക്ലബ്ബിന് സമീപം ഉപവാസം നടത്തുന്നു. 15 ദിവസം കൊണ്ട് പണിപൂർത്തിയാക്കും എന്ന് പറഞ്ഞു കൊണ്ടാണ് റെയിൽവേ മേൽപ്പാലം പൊളിക്കാൻ തുടങ്ങിയത്. ഇപ്പോൾ നാലുമാസം കഴിഞ്ഞിട്ടും പൊളിച്ചിട്ട സാധനങ്ങൾ പോലും കൊണ്ടുപോകാൻ തയ്യാറാവുകയോ പുതിയ ടെൻഡർ നടത്തുകയോ പണി തുടങ്ങാൻ ആവശ്യമായ നടപടിയോ സ്വീകരിച്ചിട്ടില്ല. രണ്ട് പ്രദേശങ്ങളിലേക്ക് പോകേണ്ടുന്ന ആളുകൾക്കും അഴീക്കോട് അഴീക്കൽ ഭാഗത്തേക്ക് പോകുന്ന ആളുകൾക്കും ഇത് മൂലം വളരെയേറെ പ്രയാസമാണ് ഉള്ളത്. റെയിൽവേ പൊതുജനങ്ങളോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ് ഈ നടപടി. എത്രയും പെട്ടെന്ന് പണിപൂർത്തിയാക്കി പൊതുജനങ്ങൾക്ക് റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികൾ തുടർന്നും നടത്തുമെന്ന് സുരേഷ് ബാബു എളയാവൂർ പറഞ്ഞു. ഉപവാസം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. സമാപനം ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും വ്യാപാരി വ്യവസായി പ്രതിനിധികളും ഉപവാസത്തിൽ പങ്കുചേരുമെന്ന് സുരേഷ് ബാബു എളയാവൂർ പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

