റെയിൽവേ സ്റ്റേഷൻ പരിസരത്തെബൈക്ക് മോഷണം കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

Kannadiparamba online news

കണ്ണപുരം : കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ചു കടന്നു കളഞ്ഞ കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു മോഷ്ടാക്കൾ പിടിയിൽ
ആലംപാടിറഹ്മാനിയ നഗർ മിനി എസ്റ്റേറ്റിലെ സി എം മൊയ്തീൻ ഫാസിൽ (19), ചെർക്കള എടനീരിലെ എച്ച്.മുഹമ്മദ് മുസ്തഫ (18), കാസറഗോഡുവിദ്യാനഗർ സ്വദേശിയായ 17 കാരൻ എന്നിവരെയാണ് വിദ്യാനഗർ പോലീസിൻ്റെ സഹായത്തോടെ ഇന്നലെ രാത്രി വിദ്യാനഗറിൽ വെച്ച് കണ്ണപുരം എസ്.ഐ.കെ.രാജീവൻ, പോലീസ് ഉദ്യോഗസ്ഥരായ മഹേഷ്, മജീഷ്, അനൂപ്, വിജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നു കളയവേയാണ് മൂന്നു പേരും പിടിയിലായത്.ഇക്കഴിഞ്ഞ 11 ന്കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച്
ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിൻ്റെ ബൈക്ക് ആണ് മോഷണം പോയിരുന്നത്.പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു.
മലപ്പുറത്തേക്ക് പോകാനായി റെയിൽവേസ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 13. എ. ഡബ്ല്യു.1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയിരുന്നത്. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യമാണ് മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് സഹായകമായത്. ചന്തേര, നീലേശ്വരം, പഴയങ്ങാടി, കണ്ണപുരം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!