റോഡ് മുറിച്ചുകടക്കവേ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kannadiparamba online news


ഇരിട്ടി: ചാവശ്ശേരി പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 3.30 തോടെ ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. സി.വി. മാധവന്റെയും പങ്കജാക്ഷിയുടെയും മകളാണ്. ഭർത്താവ് : ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷൻ മാവില. മകൾ: ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി അളകനന്ദ. മൃതദേഹം കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!