വിസ വാഗ്ദാനം നൽകി 17,01,000 രൂപ തട്ടിയെടുത്ത നാല് പേർക്കെതിരെ കേസ്.

Kannadiparamba online news

ശ്രീകണ്ഠാപുരം. വിദേശത്തേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ 4 പേർക്കെതിരെ പോലീസ് കേസെടുത്തു. ചുഴലി പയറ്റുചാൽ ചെമ്പന്തൊട്ടി സ്വദേശി വി.എസ്.സൗമ്യയുടെ പരാതിയിലാണ് മംഗലാപുരത്ത് യു.കെ.ഇൻ.റീഗൽ അക്കാദമി സ്ഥാപനം നടത്തുന്ന ജോസഫ്, ജോബിറ്റ് ജെയിംസ്, കുര്യച്ചൻ, ഗ്രേസി അമ്മ എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.2022 ഡിസമ്പർ മുതൽ 2023 ഒക്ടോബർ മാസം വരെയുള്ള കാലയളവിൽ വിസ വാഗ്ദാനം നൽകി മംഗലാപുരത്തെ യു കെ ഇൻറീഗൽ അക്കാദമി സ്ഥാപനത്തിൻ്റെ ഉടമയായ ഒന്നാം പ്രതിയും മറ്റു പ്രതികളും ഭർത്താവിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും 17,01,000 രൂപ കൈക്കലാക്കിയ ശേഷം വിസയോ വാങ്ങിയ പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!