കണ്ണൂർ .ഫുട്ബോൾ കളിക്കിടെ ഫൗൾ കളിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ യുവാവിനെ അഞ്ചംഗ സംഘം ആക്രമിച്ചു പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തു. വളപട്ടണം ചിറക്കലിലെ വി.വി. ആകാശിൻ്റെ പരാതിയിലാണ് അനസ്, ഷമ്മാസ് ,റമിൽ, ആദിൽ, റാസിഎന്നിവർക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 5 ന് വൈകുന്നേരം 6.50 മണിക്ക് പയ്യാമ്പലത്തെ ടർഫിൽ വെച്ചാണ് പരാതിക്കാസ്പദമായ സംഭവം. ഫുട്ബാൾ കളിക്കിടെ ഒന്നാം പ്രതിഫൗൾ ചെയ്തതിൽ വാക്തർക്കത്തെ തുടർന്ന് കളി നിർത്തിവെച്ച സമയം പ്രതികൾ പരാതിക്കാരനെ തടഞ്ഞു നിർത്തി ബൂട്ട് കൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മൂന്നാം പ്രതി ബൂട്ട് കൊണ്ട് തലക്ക് ചവിട്ടിയപ്പോൾ പരാതിക്കാരൻ ഒഴിഞ്ഞു മാറിയില്ലെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

