ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് കുട്ടികൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക കെ എൻ മുസ്തഫ

Kannadiparamba online news

കണ്ണാടിപറമ്പ : ദാറുൽ ഹസനത്തു ഇംഗ്ലീഷ് ഹൈ സ്കൂൾ അൽ ബറാറാ സെക്ഷൻ നടത്തിയ ആരോഗ്യ സെമിനാറിൽ സംസാരിക്കുകയാണ് അദ്ദേഹം..സ്കൂൾ വെച്ച് നടത്തിയ ചടങ്ങിൽ സ്കൂൾ ചെയർമാൻ പി പി ഖാലിദ് ഹാജിയുടെ അദ്യക്ഷതയിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ ഹാജി പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ വർക്കിംഗ്‌ സെക്രട്ടറി കെ പി അബൂബക്കർ ഹാജി, സ്കൂൾ സി ഇ ഒ ഡോ. താജുദ്ധീൻ വാഫി, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, സ്കൂൾ മാനേജർ മുഹമ്മദ്‌ കുഞ്ഞി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു… തുടർന്ന് കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തെ കുറിച്ച് നാറാത്ത് ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ആരതി രാജ് രക്ഷിതാക്കൾക്കു ബോധവത്കരണ ക്ലാസ്സ്‌ നടത്തി.പാപ്പിനിശേരി സി എച്ച് സി .ഓഫ്താൽ മോളജിസ്റ്റ് സരിത കുട്ടികളിലെ കണ്ണ് പരിശോധനയും നടത്തി.. സ്റ്റാഫ്‌ നേഴ്സ് സൂചിന കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചു…. അൽ ബറാറ സെക്ഷൻ ഹെഡ് രഹനാസ് സ്വാഗതവും
സലീന ടീച്ചർ നന്ദിയും പറഞ്ഞു..

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!