പൊതുമാപ്പ് നീട്ടില്ല, ഔട്ട്പാസ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണം; പ്രവേശനവിലക്കേര്‍പ്പെടുത്തുമെന്ന് UAE

Kannadiparamba online news

ദുബായ്: യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചു. എക്സിറ്റ് പെര്‍മിറ്റ് (ഔട്ട്പാസ്) ലഭിച്ചിട്ടും പൊതുമാപ്പ് അവസാനിക്കുന്ന ഒക്ടോബര്‍ 31-നകം രാജ്യം വിടാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. 

മടങ്ങാത്തവരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും. കോടതികളില്‍പോലും നിയമനടപടികളില്‍ ഇളവ് നല്‍കില്ലെന്നും മേജര്‍ ജനറല്‍ അല്‍ ഖൈലി വ്യക്തമാക്കി. ഔട്ട്പാസ് ലഭിച്ചിട്ടും പലരും രാജ്യത്ത് തുടരുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. കൂടാതെ പൊതുമാപ്പ് കാലയളവിലും താമസം നിയമവിധേയമാക്കാതെ രാജ്യത്ത് താമസിക്കുന്നവരുടെ പേരിലുള്ള നിയമലംഘനപിഴ പുനസ്ഥാപിക്കുമെന്ന് ഐ.സി.പിയിലെ റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുല്‍ത്താന്‍ യൂസഫ് അല്‍ നുഐമി പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!