റെയിൽവേയിൽ ജോലി തട്ടിപ്പ് അഞ്ച് പേർക്കെതിരെ കേസ്

Kannadiparamba online news

മയ്യിൽ: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച അഞ്ചു പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. മാണിയൂർ കൂടാളി കട്ടൂളിയിലെ പി പി സജീവൻ്റെ പരാതിയിലാണ് മക്രേരി സബർമതിയിലെ ലാൽ ചന്ദ് കണ്ണോത്ത്, ചൊക്ലിയിലെ പുത്തൻപീടിക യിൽ കെ.ശശി, പുനലൂർ കക്കോട് അക്കരക്കോണം സ്വദേശി ശരത്. എസ്. ശിവൻ ,ഗീതാ റാണി, ശരത് ശിവൻ്റെ ഭാര്യ എബി എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. 2023 ഒക്ടോബർ 16 നും അതിനു മുമ്പുള്ള പല ദിവസങ്ങളിലായി പരാതിക്കാരനിൽ നിന്നും ആർ.ആർ.ബിയിൽ ജോലി ഒഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് ആർ.ആർ. ബി യുടെ രേഖകൾ ഫോർജ് ചെയ്ത് ഒറിജിനൽ രേഖകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നൽകി പ്രതികൾ 11,20,000 രൂപ കൈവശപ്പെടുത്തിയ ശേഷം ജോലിയോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!