കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

Kannadiparamba online news

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി . കണ്ണാടിപ്പറമ്പ് മാവിച്ചേരി റൂട്ടിൽ ഓടുന്ന കല്ലട ബസ്സിലെ ജീവനക്കാരായ ഡ്രൈവർ സിദ്ദിഖ് കണ്ടക്ടർ നിബിൻ എന്നിവരാണ് മാതൃകയായത്. ബസ്സിൽ യാത്ര ചെയ്തിരുന്ന നെല്ലിപ്പറമ്പ് സ്വദേശിനിയുടെ ഒന്നര പവന്റെ സ്വർണ്ണ ബ്രേസ്‌ലെറ്റ് ആയിരുന്നു യാത്രക്കിടയിൽ നഷ്ടമായത്. 

യാത്രക്കാരിൽ ഒരാൾക്ക് സ്വർണ്ണം വീണു കിട്ടിയ വിവരം മറ്റൊരു യാത്രക്കാരനാണ് ജീവനക്കാരെ അറിയിച്ചത്. തുടർന്ന് ജീവനക്കാർ സ്വർണം കൊണ്ടുപോയ യാത്രക്കാരനെ തേടി കണ്ടെത്തി ബസ്റ്റാൻഡിൽ വച്ച് തന്നെ വാങ്ങി ഉടമയെ ഏൽപ്പിക്കുകയായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!