1.370 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിൽ

Kannadiparamba online news

കണ്ണൂർ : വിൽപനക്കായി സ്കൂട്ടിയിൽ കടത്തുകയായിരുന്ന കഞ്ചാവു ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ .പശ്ചിമ ബംഗാൾ ഉത്തർ ദിനേജ് പൂർ സ്വദേശി ഷെയ്ഖ് റഹീമിനെയാണ് എക്സൈസ് ആൻ്റ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.ഷാബുവും സംഘവും പിടികൂടിയത്.
പാപ്പിനിശ്ശേരി വേളാപുരം മാങ്കടവ് പറശ്ശിനി റോഡിൽ ദുബായ് കടവ് വെച്ചാണ് 1.370 കിലോ ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.പ്രതി സഞ്ചരിച്ച കെ .എൽ.
13 യു. 5123 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു
പാപ്പിനിശ്ശേരി, വളപട്ടണം, കല്യാശ്ശേരി ഭാഗങ്ങളിൽ വലിയ അളവിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ഇയാൾ മാസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ
ഷിബു കെ സി,അബ്ദുൾ നാസർ ആർ പി, അനിൽകുമാർ പി കെ,
പ്രിവന്റീവ് ഓഫീസർ
ഖാലിദ് ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ ടി
കെ ശരത് പി ടി,
വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്ന ആർ കെ,
എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!