ഏച്ചൂർ:മതുക്കോത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ മുണ്ടേരി കാനച്ചേരി ചാപ്പ യിലെ ‘സഫ മൻസിലി ‘ൽ ഇ.കെ.നസീർ (54), വട്ടപ്പൊയിൽ പന്നിയോട് തോലക്കാട് പുതിയപുരയിൽ നൗഫൽ (34) എ ന്നിവരാണ് മരിച്ചത്. നസീറിനെ കണ്ണൂർ എ.കെ. ജി. ആശുപത്രിയിലും നൗഫലിനെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ക്ഷിക്കാനായില്ല. ബുധ നാഴ്ച സന്ധ്യയോടെയാണ് അപകടം. നസീറും നൗഫലും ഏച്ചൂരിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ മതുക്കോത്ത് ഒറയൻകുന്ന് വളവിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളിയിൽ വ്യാപാരിയാണ് നസീർ. മൂന്നുദിവസം മുൻപാണ് നാട്ടിൽ വന്നത്. നസീറിൻ്റെ പിതാവ്: പരേതനായ കമാൽ. മാതാവ്: മറിയം. ഭാര്യ: സമീറ. മക്കൾ: റസീം (ദുബായ്), സന, റിയ, നസർ. നൗഫലിന്റെ പിതാവ്: പരേത നായ കമാൽ. മാതാവ് ജമീല . സഹോദരങ്ങൾ:ഫൈസൽ, അഫ്സൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

