ലഹരിക്കെതിരെ ക്രിക്കറ്റ് ലഹരി എക്സൈസ് കണ്ണൂർ വിജയികൾ

Kannadiparamba online news

മയ്യിൽ ഇന്ന് രാവിലെ മയ്യിൽ IMNSGHSS സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് വിമുക്തി എക്സൈസ് ഡിവിഷൻ കണ്ണൂരും പവർ ക്രിക്കറ്റ് നേതൃത്വത്തിൽ നടന്ന ലഹരി ക്രിക്കറ്റ് ലഹരി മത്സരം 8 വിക്കറ്റിന് കണ്ണൂർ എക്സൈസ് വിജയിച്ചു രാവിലെ 9 മണിക്ക് നടന്ന മത്സരം രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ എബി തോമസ് ഉദ്ഘാടനം ചെയ്യുകയും അജിത്ത് മാഷ് സ്വാഗതം പറയുകയും വാർഡ് മെമ്പർ രവിമാഷ് മാണിക്കോത്ത് അഷറഫ് മലപ്പട്ടം എന്നിവർ ആശംസകൾ അറിയിക്കുകയും പ്രമോദ് ചേണിച്ചേരി നന്ദി പറയും ചെയ്തു ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനം എക്സൈസ് അസ്സി: കമ്മീഷണർ സുഗുണൻ അവർകൾ ഉദ്ഘാടനം ചെയ്യും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു രാജു പപ്പാസ് സ്വാഗതം പറയുകയും ചലഞ്ചേഴ്സ് ക്ലബ് അംഗം കെ ചന്ദ്രൻ ആശംസകൾ അർപ്പിക്കുകയും ഷിബു മാഷ് നന്ദി പറയുകയും ചെയ്തു മത്സരം 20×20 ഓവർ മത്സരം ആദ്യം ബാറ്റ് ചെയ്ത പവർ ക്രിക്കറ്റ് ക്ലബ്ബ് 159 റൺസ് എടുക്കുകയും മറുപടി ബാറ്റ് ചെയ്ത എക്സസ് ടീം രണ്ട് വിക്കറ്റ് നഷ്ടത്തിൽ രണ്ട് ഓവർ ബാക്കിയിരിക്കെ 160 റൺസ് എടുത്തു വിജയിച്ചു മികച്ച കളിക്കാരനായി സിവിൽ എക്സൈസ് ഓഫീസർ അജ്മൽ നേയും ബെസ്റ്റ് ബൗളറായി ശ്രീകുമാർ വി പി എന്നിവരെ തിരഞ്ഞെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!