തകർന്ന് കിടക്കുന്ന മാലോട്ട് കനാൽ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാകണം ; SDPI

Kannadiparamba online news

മാലോട്ട്: മൂന്ന് വർഷമായി തകർന്ന് കിടക്കുന്ന മാലോട്ട് കനാൽ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാകണമെന്ന് SDPI മാലോട്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു . കനാൽ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്തത് ജനങ്ങൾക്ക് വലിയ പ്രായസം സൃഷ്ടിക്കുന്നുണ്ട് ഓട്ടോ യാത്രയും അപകടകരമാണ്. ജനങ്ങളുടെ സൗകര്യങ്ങൾക്ക്ക് പ്രഥമ പരിഗണന നൽകേണ്ട പഞ്ചായത്ത് ഭരണ സമിതിയും വാർഡ് മെമ്പരും ഇത്രയും കാലം പ്രശ്നം പരിഹരിക്കാത്തത് ബോധപൂർവമുള്ള അനാസ്ഥ വ്യക്തമാക്കുന്നതാണ് . റോഡിന്റെ ദയനീയാവസ്ഥക്ക് അടിയന്തരമായ പരിഹാരം ആവശ്യമാണ്.. വേഗത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ച്, റോഡിന്റെ പുനർനിർമ്മാണം നടത്തണമെന്ന് SDPI മാലോട്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു
യോഗത്തിൽ മാലോട്ട് ബ്രാഞ്ച്. പ്രസിഡന്റ്‌ അനസ് കാറാട്ട് അധ്യക്ഷത വഹിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!