നിടുവാട്ട്: നിടുവാട്ട് ശാഖാ മുസ്‌ലിം ലീഗിന്റെ കീഴിലുള്ള ശിഹാബ് തങ്ങൾ പാലിയേറ്റിവ് റിലീഫ് സെല്ലിലേക്ക് ഫണ്ട് കൈമാറി നവദമ്പതികൾ. പ്രസ്തുത ഫണ്ട് വരൻ അർജുൻ മുസ്‌ലിം ലീഗ് ശാഖാ ജന. സെക്രട്ടറി ഹുസൈൻ എം.വിക്ക് കൈമാറി. അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക, ശാഖാ ജന. സെക്രട്ടറി ഷബീർ വി.കെ, ട്രഷറർ ഹാരിസ് ബി, നാറാത്ത് പഞ്ചായത്ത് എം.എസ്.എഫ് മുൻ പ്രസിഡന്റ് നജീബ്, അർഷാദ് എ.പി, ജിതിൻ, ഷമീൽ, രാഹുൽ, ജാബിർ, സഹദ്, മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

