ചക്കരക്കൽ: പരാതി നൽകാനെത്തിയ യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു. അഞ്ചരക്കണ്ടി മമ്പറം സ്വദേശി റഫീദ്(45) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ചക്കരക്കൽ സ്റ്റേഷനിൽ പരാതി നൽകാനെത്തിയതായിരുന്നു.ഇതിനിടെ കുടിക്കാൻ വെള്ളം ചോദിക്കുകയും വെള്ളം കുടിച്ച ശേഷം കസേരയിൽ ഇരിക്കവേ താഴേക്ക്
കുഴഞ്ഞുവീഴുകയായിരുന്നു. ഇൻസ്പെക്ടർ എം. പി ആസാദും സംഘവും കുഴഞ്ഞു വീണ റഫീദിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

