കത്തിക്കുത്ത് വധശ്രമത്തിന് കേസ്.

Kannadiparamba online news

ചക്കരക്കൽ: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കത്തികൊണ്ട് നെഞ്ചിന് കുത്തുകയും ജനൽ ഗ്ലാസുകൾ തകർക്കുകയും ചെയ്ത പ്രതിക്കെതിരെ വധശ്രമത്തിന് കേസ്.അഞ്ചരക്കണ്ടിമാമ്പ എക്കാൽ സ്വദേശി ടി.പ്രസാദിൻ്റെ (63) പരാതിയിലാണ്
ഷിജുവിനെതിരെ വധശ്രമത്തിന് കേസെടുത്തത്.പരാതിക്കാരൻ്റെ മകൻ പ്രതിയുടെ മുൻ ഭാര്യയെ കല്യാണം കഴിച്ച വിരോധത്തിലായിരുന്നു അക്രമം ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെ വീട്ടിലെത്തിയ പ്രതി പരാതിക്കാരനെ കൈയിൽ കരുതിയ കത്തി കൊണ്ട് നെഞ്ചിന് കുത്തുകയും വരാന്തയിൽ ഉണ്ടായിരുന്ന വെള്ളം നിറച്ചപ്ലാസ്റ്റിക് കുപ്പി കൊണ്ട് ജനൽ ഗ്ലാസ് തകർക്കുകയും ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!