തളിപ്പറമ്പ്: മാരക ലഹരിമരുന്നായ എംഡി എം എ യുംകഞ്ചാവു പൊതിയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കമ്പിൽ കുമ്മായ കടവിന് സമീപത്തെ എ.ഷഹലിനെ (26)യാണ്
റേഞ്ച് എക്സൈസ് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും പിടികൂടിയത്. തളിപ്പറമ്പ്,ധ൪മ്മശാല,പറശ്ശിനികടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പറശ്ശിനിക്കടവ് പാലത്തിന് സമീപം വെച്ചാണ് 150 മില്ലിഗ്രാം എംഡി എം എ യും 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായത്.പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത്.ടി.വി, റെനിൽ കൃഷ്ണൻ.പി.പി, ശ്യാം രാജ്.എം.വി, കലേഷ്.എം, വനിത സിവിൽ എക്സൈസ് ഓഫീസർ സുനിത. എം. വി എന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

