കെ.എം.എസ്.എസ് സംസ്ഥാന വനിതാസമ്മേളനം സ്വാഗതസംഘം കമ്മിറ്റി രൂപികരിച്ചു.

Kannadiparamba online news

തളിപ്പറമ്പ്: തളിപ്പറമ്പിൽ വെച്ച് നടക്കുന്ന കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്.എസ് ) വനിതാവേദി സംസ്ഥാന സമ്മേളനത്തിൻ്റെ നടത്തിപ്പിനായി സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു. കമ്മിറ്റിരൂപീകരണസമ്മേളനം കെ.എം. എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വനിതാവേദി സംസ്ഥാന പ്രസിഡൻ്റ് ലതിക രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.എം.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഭാസ്കരൻ, സെക്രട്ടറിമാരായ കെ. പീതാംബരൻ, പി.കെ. ജനാർദ്ദനൻ, ശിവദാസൻ ഇരിങ്ങത്ത് , കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കെ. വിജയൻ, കണ്ണൂർ ജില്ലാ സെക്രട്ടറി പി. വിജയൻ, ടി. രജനി, പി.ശ്രീധരൻ, പി.ചന്ദ്രൻ, എ. രവീന്ദ്രൻ, പി. ജയറാം പ്രകാശ്, ഷീബ രവീന്ദ്രൻ, ടി.വി. പത്മിനി, പി.വി.സജിന, കെ.വി. ഷീജ,യു.ഗീത, സൗമ്യ രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. ബി. സുബാഷ് ബോസ് ആറ്റുകാൽ, രാജേഷ് പാലങ്ങാട്ട് (മുഖ്യ രക്ഷാ. ),ലതിക രവീന്ദ്രൻ (ചെയർ. ), പി.പി.വി. രവീന്ദ്രൻ (വർക്കി. ചെയർ.), പി.വിജയൻ ( ജന. കൺ.), യു. നാരായണൻ ( ട്രഷ.) എന്നിവരടങ്ങുന്ന 101 അംഗ ജനറൽ കമ്മിറ്റിയും സബ് കമ്മിറ്റികളും രൂപീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!