വയനാടിനായി മയ്യില്‍ റൂട്ടില്‍ ഓടിയത് 13 ബസ്സുകള്‍:  തുക പൂര്‍ണ്ണമായും വീട് വെച്ചു നല്‍കാന്‍.

kpaonlinenews
വയനാട് ദുരന്തത്തില്‍ പ്പെട്ടവര്‍ക്കായി മയ്യില്‍ റൂട്ടില്‍ സംഘടിപ്പിച്ച സാന്ത്വനയാത്ര യൂസഫ് പാലക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. 


 മയ്യില്‍:  വയനാടിനൊപ്പം കൈകോര്‍ക്കാന്‍  മയ്യില്‍- കണ്ണൂര്‍ ആസ്പത്രി റൂട്ടില്‍ തിങ്കളാഴ്ച ഓടിയത് 13 ബസ്സുകള്‍. മുമ്മൂസ് ട്രാവല്‍സ് മാനേജ്‌മെന്റിന്റെ നേതൃത്വത്തിലുള്ള ആറ് ബസ്സുകളും മേഴ്‌സി ട്രാവല്‍സിന്റെ ഏഴ് ബസ്സുകളുമാണ് ‘വയനാടിനെ രക്ഷിക്കൂ’ എന്ന ബാനറില്‍ സര്‍വീസ് നടത്തിയത്.  ഡി.വൈ.എഫ്.ഐ. മയ്യില്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ വീടുകള്‍ക്കായാണ്  മേഴ്‌സി ട്രാവല്‍സ് ഓടിയത്. ജീവനക്കാരും മാനേജ്‌മെന്റും സര്‍വീസിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയുമാണ്  കൈമാറുക.  സര്‍വീസുകളുടെ ഫ്‌ളാഗ് ഓഫ്  മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ നിര്‍വഹിച്ചു. എം.കെ. ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. യൂട്യൂബര്‍  കെ.എല്‍.ബ്രോ ബിജു റിത്വിക്, സന മുഹമ്മദ് , അബ്ദുള്‍ അസീസ്, കാട രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Share This Article
error: Content is protected !!