‘തിരശീല’ നാടക പ്രവർത്തക സംഗമം നാളെ

Kannadiparamba online news


പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പുകസ മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നാടക പ്രവർത്തകരുടെ സംഗമം തിരശീല നാളെ (ഞായർ) 3 മണിക്ക് കൊളച്ചേരി മുക്കിലെ മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടക്കും.
പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും.
നാടകരചയിതാക്കൾ, സംവിധായകർ, അണിയറ പ്രവർത്തകർ, അഭിനേതാക്കൾ പങ്കെടുക്കും
മഹമൂദ് പറശ്ശിനിക്കടവ്, ഹരിദാസ് ചെറുകുന്ന് എം.കെ മനോഹരൻ, ശ്രീധരൻ സംഘമിത്ര, അഴീക്കോടൻ ചന്ദ്രൻ, പ്രകാശൻ ചെങ്ങൽ , ശശികുമാർ പട്ടാന്നൂർ, എ അശോകൻ ഗണേഷ് ബാബു മയ്യിൽ തുടങ്ങിയ നാടക പ്രവർത്തകർ സംഗമത്തിൽ പങ്കാളികളാകും.
നാടകാവതരണങ്ങൾ, നാടക ഗാനങ്ങൾ, നാടക കലാകാരന്മാരുടെ അനുഭവങ്ങൾ പങ്ക് വെക്കൽ എന്നിവയുണ്ടാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!