മയ്യില്‍: അശാസ്ത്രീയമായ ഓട നിര്‍മാണം മൂലം നിറഞ്ഞു നില്ക്കുന്ന വെള്ളക്കെട്ടില്‍ കുടുംബം ദുരിതത്തില്‍.
മയ്യില്‍: പഞ്ചായത്തിലെ പെരുമാച്ചേരിയിലെ റോഡരികിലെ ഓടകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതില്‍ കുടുംബം ദുരിതത്തില്‍. പെരുമാച്ചേരിയിലെ ഓത്തിക്കണ്ടി രഞ്ജിത്തിന്റെ കുടുംബമാണ് കുര്ഗന്ധവും കൊതുകശല്യം മൂലവും പ്രയാസത്തിലാത്. 2019 ല്നെല്ലിക്കപ്പാലം – കൊളച്ചേരി മുക്ക് റോഡ് നവീകരണം നടക്കുന്നതിനിടയില്‍ റോഡിനു കുറുകെ ഓവുചാല്‍ പണിയാത്തതാണ് വെള്ളക്കെട്ടിനിടയാക്കിയതെന്നാണ് ആരോപണം. ഇതിനെതിരെ നിരവധി തവണ മയ്യില്‍ പഞ്ചായത്തിലും ഗ്രാമസഭകളിലും പരാതിപ്പെട്ടെങ്കിലും ഒന്നു നടന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പകര്‍ച്ചവ്യാധികളും മറ്റും വ്യാപിക്കുന്നതിന് നിരവധി വീടുകളുടെ സമീപത്തായുള്ള വെള്ളക്കെട്ട് കാരണമാകുമെന്ന് പൊതുപ്രവര്‍ത്തകനായ കെ. രമേശന് പെരുമാച്ചേരി പറഞ്ഞു. മഴക്കാലം തുടങ്ങിയാല്‍ ഇവിടെ രൂപപ്പെടുന്ന വെള്ളക്കെട്ട് ദീര്‍ഘകാലത്തേക്ക് വറ്റാതെ നില്ക്കുന്നതും ഒഴിഞ്ഞു പോകാന്‍ മാര്ഗ്ഗമില്ലാത്തതുമാണ് പ്രശ്നങ്ങള്ക്കിടയാക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

