കെ.എസ്.എസ്.പി.എ. വരവേല്‍പ്പും അനുമോദനവും.

Kannadiparamba online news
കെ.എസ്.എസ്.പി.എ. കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പും സംസ്ഥാന സെക്രട്ടറിയേറ്റംഗം രവീന്ദ്രന്‍ കൊയ്യോടന്‍ നിര്‍വഹിക്കുന്നു.


മയ്യില്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍ കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പുതിയ അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും നടത്തി. മയ്യില്‍ ഗാന്ധി ഭവനില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടരിയേറ്റംഗം രവീന്ദ്രന്‍ കൊയ്യോടന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ ഡോ. ശ്യാംകൃഷ്ണന് ആദരം നല്‍കി. പ്രസിഡന്റ് എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് റിട്ട.അധ്യാപിക ഇ.കെ. ഭാരതിയുടെ എംബ്രോയിഡറി പ്രദര്‍ശനവും രാധാകൃഷ്ണന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഇ. ബാലകൃഷ്ണന്‍ പുരസ്‌കാരം വിതരണം നടത്തി. ജില്ലാ സെക്രട്ടറി കെ.സി. രാജന്‍, വി.ലളിത, എം.പി. കുഞ്ഞിമൊയ്തീന്‍, സി.ശ്രീധരന്‍, കെ.സി. രമണി, സി.എച്. മൊയ്തീന്‍കുട്ടി, സി. വാസു, പി.കെ. പ്രഭാകരന്‍,കെ.പി. ചന്ദ്രന്‍,എ.പി.രാജീവ്, പി.പി.അബ്ദുള്‍സലാം, കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!