ആശുപത്രിയിലെത്തിയ കുട്ടിയുടെ മാല കവർന്നു

Kannadiparamba online news

തലശേരി: ഡോക്ടറെ കാണാൻ മാതാവിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടിയുടെ കഴുത്തിലണിഞ്ഞ ഒരു പവൻ്റെ മാല കവർന്നു. ചിറ്റാരിതോട് ചെറുപ്പറമ്പയിലെ കുന്നത്ത് ഹൗസിൽ സാദിഖിൻ്റെ ഭാര്യ സുമയ്യ മകളുമായി ഡോക്ടറെ കാണാൻ തലശേരി ടെലി ആശുപത്രിയിലെത്തിയതായിരുന്നു. ആശുപത്രിയിൽ വെച്ച് ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് കുട്ടിയുടെമാല മോഷണം പോയത്.തുടർന്ന് ആശുപത്രിയിൽ തെരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല. ആശുപത്രിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ പർദ്ദ ധാരിയായ സ്ത്രീ കുട്ടിയുടെ മാല മോഷ്ടിക്കുന്ന ദൃശ്യം ലഭിച്ചു.തുടർന്ന് തലശേരി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!