കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ സമ്മേളനം സമാപിച്ചു.
മയ്യില്‍: കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ- ഫാസാസിറ്റ് നയങ്ങള്‍ക്കെതിരെ അണിനിരക്കാന്‍ ആഹ്വാനം നടത്തി രണ്ട് ദിവസങ്ങളിലായി മയ്യില്‍ സാറ്റ്കോസ് ഓഡിറ്റോറിയത്തില്‍ നടന്ന കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് ജില്ലാ സമ്മേളനം സമാപിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി അതിവര്‍ഷാനുകൂല്യം കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, സാമൂഹ്യ സുരക്ഷ പെന്ഷന് കുടിശ്ശിക സഹിതം വിതരണം ചെയ്യുക, നെല്‍വയല്‍ തണ്ണീര്‍തടങ്ങള്‍ സംരക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക,വന്യ ജീവി അക്രമണങ്ങളില്‍ നിന്ന് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ അവശ്യങ്ങളും പ്രമേയത്തിലൂടെ സമ്മേളനം ഉയര്‍ത്തി. 60 അംഗ ജില്ലാ കമ്മിറ്റിയെയും 30 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികലെയും തിരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

