കോണ്‍ഗ്രസ് ദിശാബോധത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ബി.ജെ.പി. രാജ്യത്തു നിന്ന്  പുറത്താകുമായിരുന്നു: എം.വി. ഗോവിന്ദന്‍ എം.എല്‍.എ

Kannadiparamba online news
കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. 


മയ്യില്‍:  ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനായി ദിശാബോധത്തോടെയും സംഘടനാ കെട്ടുറപ്പോടെയും കോണ്‍ഗ്രസ്  പ്രവര്‍ത്തിച്ചിരുന്നെങ്കില്‍  ഇന്ത്യാ മുന്നണിക്ക് രാജ്യം ഭരിക്കാനാകുമായിരുന്നെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എം.എല്‍.എ. പറഞ്ഞു. യഥാര്‍ഥത്തില്‍ 32 സീറ്റുമാത്രമാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഇന്ത്യാ സംഖ്യത്തിന് കുറവുണ്ടായിട്ടുള്ളത്.  ഇത് ഏകദേശം രണ്ട് ശതമാനം വോട്ടാണ്. ബി.ജെ.പി.യെ പ്രതിരോധിക്കുന്നതിനുള്ള  വോട്ടുകളൊന്നും ഛിന്നഭിന്നമാകാതെ ആര്‍ക്കാണോ വിജയ സാധ്യത അവര്‍ക്കു നല്‍കി  ബി.ജെ.പി. യെ പരാജയപ്പെടുത്താന്‍ ശ്രമിച്ചാല്‍  37 ശതമാനം വോട്ടു മാത്രമുള്ള ബി.ജെ.പി.ക്ക് 63 വോട്ടു ശതമാനം വോട്ടുള്ള മറ്റുള്ളവര്‍ക്ക്  വിധേയപ്പെടേണ്ടിവരുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മതനിരപേക്ഷ ഉള്ളടക്കത്തിനു പകരം മൃദു ഹിന്ദുത്വ നിലപാടാണ് കൈക്കൊണ്ടത്. എന്നാല്‍ രാജ്യത്ത്  ശക്തമായ പ്രതിപക്ഷത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി.യുടെ ഭരണഘടന പൊളിച്ചെഴുത്തിനെ പ്രതിരോധിക്കാന്‍  ശക്തമായ സമര പരിപാടികള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിലെ കുഞ്ഞപ്പ നഗറില്‍ നടക്കുന്ന പരിപാടി കെ. ദാമോദരന്‍, എ. ശ്രീധരന്‍, വി. ഭാസ്‌കരന്‍ എന്നിവരടങ്ങുന്ന പ്രസീഡീയമാണ് നിയന്ത്രിക്കുന്നത്.  കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എന്‍. ചന്ദ്രന്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്‍ര് കെ. കോമളകുമാരി,  വി.കെ. രാജന്‍, കെ.കെ. ദിനേശന്‍, , സുരേഷ് താളൂര്‍, ടി.കെ. ഗോവിന്ദന്‍, പി.കെ. ശ്യാമള, കെ.സി. ഹരികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.  കെ.ഇ. കുഞ്ഞബ്ദുള്ള രക്തസാക്ഷി പ്രമേയവും പി. രമേശ്ബാബു അനുശേചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!