പയ്യന്നൂർ എടാട്ട് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കോടിയും സ്വർണ്ണവും കവർന്ന കേസ്; മുഖ്യപ്രതികളിലൊരാൾ കൂടി പിടിയിൽ

Kannadiparamba online news

പയ്യന്നൂര്‍:പയ്യന്നൂർ എടാട്ട് വെച്ച് മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന തലശേരിയിലെസ്വര്‍ണ്ണ വ്യാപാരി കുമാര്‍ ജലന്തര്‍ നിഗമ്നെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 30 പവനും ഒന്നരകോടി രൂപയോളം തട്ടിയെടുത്ത സ്വർണ്ണം പൊട്ടിക്കൽ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. വധശ്രമം ഉൾപ്പെടെ പന്ത്രണ്ടോളം കേസിലെ പ്രതി
ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിൻ്റവിട ഹൗസിൽ അഭിനവിനെ (27) യാണ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി. പി.കെ. മണിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇൻ്റീരിയൽ തൊഴിലാളിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ ഇരിട്ടിയിൽ വെച്ച് ഇന്നലെ രാത്രിയിലാണ് പിടിയിലായത്. സ്വർണ്ണവ്യാപാരിയെ കൊള്ളയടിക്കാൻ ഇയാൾ കല്യാണ ആവശ്യത്തിനെന്ന് പറഞ്ഞ് വാടകക്കെടുത്ത ഇന്നോവയുമായി എത്തുകയും വാഹനം ഓടിച്ച ഇയാൾ സ്വർണ്ണവ്യാപാരിയും കുടുംബവും സഞ്ചരിച്ച വാഹനംഇടിച്ചിട്ട ശേഷമാണ് ക്വട്ടേഷൻ സംഘംകൊള്ളയടിച്ചത്.
പ്രതിയെ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇതോടെ നാലുപേർ പിടിയിലായി. നേരത്തെ
മാനന്തവാടിയിലും കോഴിക്കോട്ടും സ്വർണ്ണം പൊട്ടിക്കൽ സംഭവത്തിലും മറ്റു നിരവധികേസുകളിലും ഉൾപ്പെട്ട
കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38)
, മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽരണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയില്‍ എടാട്ട് വെച്ചാണ് ക്വട്ടേഷൻ സംഘം ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തിയത്.
തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ സൂക്ഷിച്ച മുപ്പത് പവനോളം സ്വര്‍ണ്ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ചക്കാർ കൊണ്ടുപോയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതിയെ പിടികൂടിയ
പോലീസ് സംഘത്തിൽ എ .എസ്‌ .ഐ .മാരായ സയ്യിദ് , ശ്രീകാന്ത്, സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ ജയദേവന്‍, അഷ്‌റഫ്, നൗഫല്‍ അഞ്ചില്ലത്ത്, ഷിജോയ്, ഷിജിത്ത്, ഡ്രൈവർ രാകേഷ് എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!