നീലേശ്വരം: പുഴയിൽ പാത്രം കഴുകുന്നതിനിടയിൽ അബദ്ധത്തിൽ തെന്നി വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി . തൈക്കടപ്പുറം കണിച്ചിറയിലെ ഓട്ടോ ഡ്രൈവർ അജീവന്റെ ഭാര്യ നദി(48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് നദിയെ പുഴയിൽ കാണാതായത് . യുവതിയുടെ മൊബൈൽ ഫോൺ രാവിലെതന്നെ പുഴയിൽ നിന്നും കണ്ടെടുത്തിരുന്നു. വിവരമറിഞ്ഞ് നീലേശ്വരം പോലീസും ഫയർഫോഴ്സ് സ്കൂബ ടീമും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം കടിഞ്ഞി മൂല പാലത്തിനടുത്ത് കണ്ടെത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

