കണ്ണൂർ – ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പുനരാരംഭിച്ചു; സർവീസ് ആഴ്ചയിൽ മൂന്ന് ദിവസം

Kannadiparamba online news
Screenshot

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് പുനരാരംഭിച്ചു. നേരത്തെ ആഴ്ചയിൽ രണ്ട് ദിവസമുണ്ടായിരുന്ന സർവീസ് ഇപ്പോൾ മൂന്ന് ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് വിമാനം സർവീസ് നടത്തുക.

രാത്രി 8.45-ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 10.35-ന് ബഹ്റൈനിലെത്തും. തിരികെ പ്രാദേശിക സമയം രാത്രി 11.35-ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.30-ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് സമയക്രമം.

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ തുടർന്ന് കഴിഞ്ഞമാസം മധ്യത്തോടെയാണ് കണ്ണൂരിൽ നിന്നുള്ള ബഹ്റൈൻ സർവീസ് നിർത്തിവെച്ചിരുന്നത്. ഈ സർവീസ് കൂടി ആരംഭിച്ചതോടെ, ഇനി കുവൈത്തിലേക്കുള്ള വിമാന സർവീസ് മാത്രമാണ് പുനരാരംഭിക്കാൻ ബാക്കിയുള്ളത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!