വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 9 വർഷം തടവും പിഴയും

Kannadiparamba online news

തളിപ്പറമ്പ്: വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കര്‍ണാടകയിലേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 9 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ.

വലിയ അരീക്കാമലയിലെ വാളിയാങ്കല്‍ വീട്ടില്‍ ബിപിന്‍ കുര്യന്‍(28)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2017 മാര്‍ച്ച് 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കര്‍ണാടക പൂത്തൂരിലെ വെടബട്ട എന്ന സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.

അന്നത്തെ ചെറുപുഴ എസ്.ഐമാരായ പി.സുകുമാരന്‍, എന്‍.കെ.ഗിരീഷ് എന്നിവരാണ് കേസന്വേഷിച്ചത്.

പയ്യന്നൂര്‍ സി.ഐയായിരുന്ന എം.പി.ആസാദാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

മൂന്നു വകുപ്പുകളിലായാണ് 9 വര്‍ഷം ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!