ഗ്രാമസഭ സംഘടിപ്പിച്ചു.

Kannadiparamba online news

മാണിയൂർ-കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് (തണ്ടപ്പുറം) ഗ്രാമസഭ മാണിയൂർ തണ്ടപ്പുറം എ എൽ പി.സ്ക്കൂളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് അദ്ധ്യക്ഷ്യം വഹിക്കുകയും വിശദീകരണം നടത്തുകയും ചെയതു. നെറ്റ് സീറോ കാർബൺ കുറ്റ്യാട്ടൂർ നടപ്പിലാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് കൺവീനർ വിപിൻ ലാൽ മാസ്റ്റർ വിശദീകരിച്ചു. NREG സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് സി.ഗീത അവതരിപ്പിച്ചു. ജൈവകൃഷി സംബന്ധിച്ച് പി.പുരുഷോത്തമൻ മാസ്റ്റർ സംസാരിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ പി.ബാലകൃഷ്ണൻ, NREG AE എം.പി.വിശാഖ്, ഗ്രാമസഭാ കോഡിനേറ്റർ പി.രൂപ എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു.വാർഡ് വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!