കയരളം മൊട്ടയില്‍ പെരുമ്പാമ്പുകള്‍ കൂട്ടത്തോടെ:  വിവിധ വീടുകളുടെ സമീപത്തു നിന്നായി പിടികൂടിയത് 14 എണ്ണം. 

Kannadiparamba online news


 മയ്യില്‍: പെരുമ്പാമ്പിന്‍ പേടിയില്‍  കയരളം മൊട്ട നിവാസികള്‍. കഴിഞ്ഞ രമ്ടു ദിവസങ്ങളിലായാണ് ഇവിടെയുള്ള വീടുകളുടെ സമീപത്തു നിന്നായി 14 പെരുമ്പാമ്പുകളെ പിടികൂടിയത്.  ഒന്നര മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ നീളമുള്ള പാമ്പുകളെയാണ് പിടികൂടുന്നത്. കയരളം മൊട്ടയിലെ  പുത്തലത്ത് സജീവന്‍,  വേളത്തപ്പന്‍ പ്രദീപന്‍, അധ്യാപിക പി.കെ.റിഷ തുടങ്ങിയവരുടെ വീടുകളുടെ സമീപത്തു  നിന്നാണ് ഭൂരിഭാഗവും ഉണ്ടായിരുന്നത്.  രാത്രിയിലാണ്  ഇവിടെ പാമ്പുകള്‍ വീടിനു സമീപത്തേക്ക് വരുന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇവയെ പിന്നീട് കാട്ടിലേക്ക്് വിടുകയായും ചെയ്തു.  


ഭയം നീക്കണം

പാമ്പുകളെ കൂട്ടത്തോടെ കണ്ടെത്തിയതോടെ  പ്രദേശവാസികള്‍ക്കുണ്ടായ ഭയം നീക്കുന്നതിന് നടപടികള്‍ ഉണ്ടാകണം
ഇ.കെ. മധു 
 പൊതുപ്രവര്‍ത്തകന്‍


കയരളം മൊട്ടയിലെ പുത്തലത്ത് സജീവന്റെ വീട്ടില്‍ നിന്ന് പിടികൂടിയ  പെരുമ്പാമ്പിനെ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!