കേരള പ്രവാസി സംഘം പാവന്നൂർ മൊട്ട യൂണിറ്റ് സമ്മേളനം നടന്നു

Kannadiparamba online news

മയ്യിൽ: കേരള പ്രവാസി സംഘം പാവന്നൂർ മൊട്ട യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കെ. ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി മെമ്പർ മനോജ് മയ്യിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അനൂപ് എം.വി. ചടങ്ങിന് സ്വാഗതം ആശംസിച്ചു.

പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത സമ്മേളനം, ക്ഷേമനിധി പെൻഷൻ കുടിശിക എത്രയും പെട്ടെന്ന് കൊടുത്തുതീർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രത്യേക പ്രമേയം പാസാക്കി.

പുതിയ ഭാരവാഹികൾ:

 പ്രസിഡന്റ്: ഷാജി കരുവാരക്കൽ

 സെക്രട്ടറി: ഷഗിൽ അത്തിലാട്ട്

 ട്രഷറർ: സനേഷ് പി.

 വൈസ് പ്രസിഡന്റുമാർ: രാധാകൃഷ്ണൻ കെ.പി., അബ്ദുൾ ജബ്ബാർ ഹാജി

 ജോയിന്റ് സെക്രട്ടറിമാർ: ബാബു പി., ബിനീഷ് എൻ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!